യുഎഇയിൽ ഉച്ചവിശ്രമം ലംഘിക്കുന്നത് കണ്ടെത്താൻ വ്യാപക പരിശോധന

യുഎഇയിൽ ഉച്ചവിശ്രമം ലംഘിക്കുന്നത് കണ്ടെത്താൻ വ്യാപക പരിശോധന

യുഎഇയിൽ ഉച്ചവിശ്രമം ലംഘിക്കുന്നത് കണ്ടെത്താൻ  പരിശോധന വ്യാപകമാക്കുന്നു.ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു മൂന്നു വരെ തൊഴിലാളികൾക്കു പുറംജോലികൾ തടഞ്ഞു കൊണ്ടുള്ളതാണു നിയമം. 2005 മുതൽ യുഎഇ ഈ നിയമം കർശനമായി നടപ്പാക്കുന്നുണ്ട്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്നുണ്ടോ എന്നറിയാൻ 11 പരിശോധന സംഘത്തെ നിയോഗിച്ചു.

അതേസമയം തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങൾ കണ്ടാൽ 80,060 ടോൾ ഫ്രീ നമ്പരിൽ അധികൃതരെ അറിയിക്കാനാണു നിർദേശം. 24 മണിക്കൂറും 4 പ്രധാന ഭാഷകളിൽ മറുപടി ലഭിക്കുന്ന സംവിധാനമാണിത്. ഉച്ചവിശ്രമ നിയമം നടപ്പാക്കാനുള്ള നടപടികൾ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവുമായി സഹകരിച്ചാണു സ്വീകരിച്ചിട്ടുള്ളതെന്ന് ദുബായ് തൊഴിലാളി കാര്യ സ്ഥിരം സമിതി തലവൻ അബ്ദുല്ല ലശ്കരി പറഞ്ഞു.

Leave A Reply
error: Content is protected !!