കൊച്ചിയിലെ ഫ്ലാറ്റിൽ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചിയിലെ ഫ്ലാറ്റിൽ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊ​ച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂർ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയിൽ ആണ് ഇയാളെ പിടികൂടിയത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് തൃ​ശൂ​ർ കി​രാ​ലൂ​രി​ൽ​നി​ന്നാ​ണ്.

ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോലീസ് ഇയാളെ പിടികൂടിയത് . മാർട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാർട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നൽകിയിട്ടുണ്ട്. ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു മാർട്ടിൻ. പ്ര​തി​യെ ഒ​ളി​പ്പി​ച്ച​വരെ നേരത്തെ തൃ​ശൂരിൽ അറസ്റ്റ് ചെയ്തിരുന്നു. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​രാ​ഗ് (27), പാ​വ​റ​ട്ടി സ്വ​ദേ​ശി ധ​നേ​ഷ് (29), മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​യ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റി​മാ​ന്‍​ഡ് ചെ​യ്തു.

സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി​യി​ല്‍ നി​ന്നു മു​ങ്ങി​യ പ്ര​തി തൃ​ശൂ​രി​ല്‍ എ​ത്തി. അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ക്കുകയായിരുന്നു ഇയാൾ. ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക്ക് താ​മ​സ​സൗ​ക​ര്യ​വും പ​ണം ന​ല്‍​കി​യ​ത്.

കാമുകൻ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിനാണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടത്.
കടുത്ത മർദനവും, പീഡനവും, തൻ്റെ നഗ്ന വീഡിയൊ ചിത്രീകരിച്ചെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതി മാർട്ടിൻ ജോസഫിനെ പരിചയപ്പെടുന്നത് എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ആണ്. തുടർന്ന് ഇരുവരും തമ്മിൽ അടുക്കുകയും കൊച്ചിയിൽ കഴിഞ്ഞ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയതോടെ യുവതി മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിക്കാൻ തീരുമാനിച്ചു. ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഒരു വർഷത്തോളം ഇവർ കഴിഞ്ഞിരുന്നത്. തുടർന്ന് മറ്റൊരു യുവതിയുമായി മാർട്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയ്തപ്പോൾ മുതലാണ് ക്രൂരപീഡനത്തിന് യുവതി ഇരയായത്. പീഡനം ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു.

Leave A Reply