ചൂട് കൂടുന്നു; അബുദാബിയിൽ തീപിടിത്ത കാരണമായേക്കാവുന്ന കാര്യങ്ങളിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ മുന്നറിയിപ്പ്​

ചൂട് കൂടുന്നു; അബുദാബിയിൽ തീപിടിത്ത കാരണമായേക്കാവുന്ന കാര്യങ്ങളിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ മുന്നറിയിപ്പ്​

അബുദാബിയിൽ ചൂട് കൂടുന്ന പശ്ചാത്തലത്തിൽ തീപിടിത്ത കാരണമായേക്കാവുന്ന കാര്യങ്ങളിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. സ്ഥാപനങ്ങൾ, കമ്പനികൾ, വീടുകൾ എന്നിവയിൽ അഗ്​നി പ്രതിരോധ ഉപകരണം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എയർകണ്ടീഷണറുകൾ ശരിയായ രീതിയിൽ പരിപാലിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വൈദ്യുതിയുമായി കൃത്യമായി ഘടിപ്പിക്കണം. ഒരേ പോയൻറിലെ എക്​സ്​റ്റൻഷൻ ബോർഡുകളിൽ കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കുന്നത്​ ഒഴിവാക്കണം. വേഗം തീപിടിക്കാൻ സാധ്യതയുള്ള സുഗന്ധദ്രവ്യ കുപ്പികൾ, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ, മറ്റ് വസ്തുക്കൾ എന്നിവ വീടുകളിലും വാഹനങ്ങളിലും അലസമായി ഉപേക്ഷിക്കരുതെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!