മ്യാൻമറിൽ സൈനിക വിമാനം തകർന്നു വീണു; 12 മരണം

മ്യാൻമറിൽ സൈനിക വിമാനം തകർന്നു വീണു; 12 മരണം

മ്യാൻമറിൽ സൈനിക വിമാനം തകർന്ന് വീണ് ബുദ്ധമത സന്യാസിയുൾപ്പെടെ 12 പേർ മരിച്ചു.വ്യാ​ഴാ​ഴ്ച സെ​ൻ​ട്ര​ൽ മാ​ൻ​ഡ​ലെ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സംഭവം.ന​യ്പി​ഡോ​യി​ൽ നി​ന്നു പ്യി​ൻ ഓ ​ല്വി​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​യ്മ്യോ​യി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വിമാനത്തിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ സൈനികരും രണ്ട് പേർ ബുദ്ധ സന്യാസിമാരും ആയിരുന്നു. തീർത്ഥാടകരായ രണ്ട് പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക സൂ​ച​ന.

Leave A Reply
error: Content is protected !!