സംസ്ഥാനത്ത് ഇന്ന് അധിക ഇളവുകൾ ; കൂടുതല്‍ കടകള്‍ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ഇന്ന് അധിക ഇളവുകൾ ; കൂടുതല്‍ കടകള്‍ തുറക്കാൻ അനുമതി

ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്ത് അധിക ഇളവുകളോടെ കൂടുതല്‍ കടകള്‍ തുറക്കാനും. ജൂണ്‍ 12, 13 (ശനി, ഞായര്‍) ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

കൂടാതെ വെള്ളിയാഴ്ച സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. പുസ്തകം, സ്ത്രീകള്‍ക്കായുള്ള ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, ശ്രവണസഹായി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. മൊബൈല്‍ ഷോപ്പുകള്‍ക്കും വെള്ളിയാഴ്ച തുറന്നു പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

വാഹനഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രമായി വെള്ളിയാഴ്ച രണ്ടുമണി വരെ തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.

Leave A Reply
error: Content is protected !!