ഓസ്ട്രേലിയൻ വോളിബോളിൽ പുതിയൊരു മലയാളി സാന്നിധ്യം കൂടി

ഓസ്ട്രേലിയൻ വോളിബോളിൽ പുതിയൊരു മലയാളി സാന്നിധ്യം കൂടി

കാൻബറ: ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി ACT U19 സ്റ്റേറ്റ് വോളിബോൾ ടീമിൽ സെലക്ഷൻ നേടിയിരിക്കുകയാണ് അലൻ വിൽസെന്റ് എന്ന കൊച്ചു മിടുക്കൻ. ഈ വരുന്ന ഓഗസ്റ്റിൽ 16 വയസ്സ് പൂർത്തീകരിക്കാൻ നിൽക്കെയാണ് അലൻ U19 ടീമിൽ ഇടം നേടിയിരിക്കുന്നത്.

സ്വന്തം പിതാവിനും കൂട്ടുകാർക്കുമൊപ്പം വോളിബോൾ കളിയിലേക്ക് കടന്നു വന്ന അലൻ മലയാളി ക്ലബ്ബായ ക്യാൻബെറ സ്‌ട്രൈക്കേഴ്‌സ് ലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യൻ വോളിബോൾ താരങ്ങളായ വിപിൻ M ജോർജ്ജ്, കിഷോർ കുമാർ എന്നിവർ 2018 ൽ ക്യാൻബെറയിൽ കളിക്കാൻ വന്നതും അവരുടെ പ്രോത്സാഹനവുമാണ് അലന് വോളിബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പ്രചോദനമായത്.

കാൻബറയിൽ താമസിക്കുന്ന കോഴിക്കോട് തോട്ടുമുക്കം സ്വദേശി മങ്ങാട്ടിൽ വിൻസന്റ് ജേക്കബ്, ജൂഡിറ്റ് ഫെർണണ്ടസ് ദമ്പതികളുടെ മകനാണ് മൂന്നു മക്കളിൽ മൂത്തമകനാണ് അലൻ. ഈയൊരു നേട്ടം മറ്റു മലയാളി കുട്ടികൾക്കും വലിയ പ്രചോദനമാണ് നൽകുന്നത്.

Leave A Reply
error: Content is protected !!