ചൂട് കൂടുന്നു; ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം

ചൂട് കൂടുന്നു; ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം

ഖത്തറിൽ വേനൽ കടുത്ത പശ്ചാത്തലത്തിൽ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം.വൈകീട്ട് നാല് മുതല്‍ അര്‍ദ്ധരാത്രി വരെയായിരിക്കും സെന്‍ററുകളുടെ പ്രവർത്തനം. രാത്രി പതിനൊന്ന് മണി വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. ജൂണ്‍ 13 മുതല്‍ പുതിയ പ്രവര്‍ത്തന സമയം നിലവില്‍ വരും.

ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലാണ് നിലവില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററുകള്‍ പ്രവർത്തിക്കുന്നത്. രാജ്യത്ത് ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഇവിടെ നിന്നും രണ്ടാം ഡോസ് വാക്‌സിൻ നൽകാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!