കോപ്പ അമേരിക്ക: ബ്രസീലിന്റെ ഇരുപത്തിനാലംഗ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

കോപ്പ അമേരിക്ക: ബ്രസീലിന്റെ ഇരുപത്തിനാലംഗ ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

 

കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുന്ന ബ്രസീലിന്റെ അവസാന സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ ടിറ്റെ. ഇരുപതിനാലംഗ സ്‌ക്വാഡിൽ പരിക്കേറ്റ ചെൽസി താരം തിയാഗോ സിൽവയും ഉണ്ട് . പരിക്കേറ്റ മറ്റൊരു താരമായ ഡാനി ആൽവസിനു പകരം ബാഴ്‌സലോണ താരം എമേഴ്‌സൺ ടീമിലിടം പിടിച്ചു.

രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു വിജയം നേടിയ ടീമിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ടിറ്റെ അവസാനത്തെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു മത്സരങ്ങളിലും കളിക്കാനിറങ്ങാൻ കഴിയാതിരുന്ന, ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ സിൽവ ടീമിനൊപ്പം ചേർന്നപ്പോൾ പരിക്കേറ്റ ബെൻഫിക്ക താരം ലൂകാസ് വേരിസിമോക്ക് പകരം അത്ലറ്റികോ മാഡ്രിഡിന്റെ ഫെലിപ്പോയും ടീമിലെത്തിയിട്ടുണ്ട്.

നെയ്‌മർ അടങ്ങുന്ന മുന്നേറ്റനിര തന്നെയാണ് ബ്രസീലിന്റെ പ്രധാന ശക്തികേന്ദ്രം. മധ്യനിരയും ഗോൾകീപ്പിങ് ഡിപ്പാർട്മെന്റും സുദൃഢമായ ബ്രസീൽ ടീമിന്റെ പ്രതിരോധം കുറച്ചുകൂടി കെട്ടുറപ്പു വരുത്താനുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ബ്രസീലിന്റെ നിലവിലെ സ്‌ക്വാഡിന് വെല്ലുവിളിയുയർത്താൻ തക്ക കരുത്തുള്ള മറ്റൊരു ടീമും കോപ്പയിലുണ്ടെന്നു കരുതാൻ കഴിയില്ല.

പരിക്കേറ്റ ഡാനി ആൽവസിനു പുറമെ റയൽ മാഡ്രിഡ് താരം മാഴ്‌സലോ, മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ ഫെർണാണ്ടിന്യോ, ബാഴ്‌സലോണ താരം കുട്ടീന്യോ എന്നിവരാണ് ടീമിലിടം പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പ്രധാന താരങ്ങൾ. യുവന്റസിൽ കുറഞ്ഞതിനാൽ ആർതറിനെയും ടിറ്റെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

Leave A Reply
error: Content is protected !!