യൂറോകപ്പിൽ കപ്പ് ലക്ഷ്യമാക്കി ജർമ്മനി

യൂറോകപ്പിൽ കപ്പ് ലക്ഷ്യമാക്കി ജർമ്മനി

 

ഈ വരുന്ന യൂറോകപ്പിൽ ചാമ്പ്യൻഷിപ്പ് മാത്രം ലക്ഷ്യമിട്ടാണ് ജർമ്മനി കളത്തിലിറങ്ങുന്നത് ,കഴിഞ്ഞ ലോകകപ്പിലെ നാണക്കേട് കഴുകിക്കളയുക എന്ന ലക്ഷ്യംകൂടി ജർമ്മനിക്കുണ്ട് ,

കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെയുള്ള അപ്രതീക്ഷ പുറത്താവലും അതിനു ശേഷം കഴിഞ്ഞ യുവേഫ നാഷൻസ് ലീഗിൽ സ്പെയിനോട് ആറു ഗോളുകളുടെ തോൽവി വഴങ്ങിയതും ജർമനിയുടെ ആരാധകർ മറന്നിരിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ 2006 മുതൽ ദേശീയ ടീം പരിശീലകനായിരുന്ന് നിരവധി നേട്ടങ്ങളിലേക്കു ടീമിനെ നയിച്ച് യൂറോ കപ്പിനു ശേഷം സ്ഥാനമൊഴിയാനിരിക്കുന്ന ജോക്കിം ലോക്ക് തന്റെ ആവനാഴിയിൽ അമ്പുകൾ ഒഴിഞ്ഞിട്ടില്ലെന്നു തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ ടൂർണമെന്റ്.

ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച താരങ്ങളുമായി യൂറോ കപ്പിനെത്തിയിട്ടുള്ള ലോ ടൂർണമെന്റിനു ശേഷം സ്ഥാനമൊഴിയുമെന്നതു കൊണ്ടു തന്നെ ഏറ്റവും മികച്ച യാത്രയയപ്പ് അദ്ദേഹത്തിന് നൽകാനായിരിക്കും കളിക്കാർ ശ്രമിക്കുക. എന്നാൽ ലാത്‌വിയക്കെതിരെ നടന്ന കഴിഞ്ഞ സന്നാഹ മത്സരത്തിൽ ഏഴു ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളായ ഫ്രാൻസും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും അവരെ മറികടന്നു മുന്നേറാനുള്ള കരുത്ത് ജർമനിക്കുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്.

Leave A Reply
error: Content is protected !!