ടെലിവിഷന്‍ പ്രീമിയറില്‍ ‘ദി പ്രീസ്റ്റി’ന് 21.95 റേറ്റിങ് ലഭിച്ചെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്

ടെലിവിഷന്‍ പ്രീമിയറില്‍ ‘ദി പ്രീസ്റ്റി’ന് 21.95 റേറ്റിങ് ലഭിച്ചെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്

 

മമ്മുട്ടി നായകനായ ദി പ്രീസ്റ്റിന് ടെലിവിഷന്‍ പ്രീമിയറില്‍ 21.95 റേറ്റ്. സിനിമയുടെ നിര്‍മാതാവ് ആന്റോ ജോസഫാണ് ഫസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 2021ല്‍ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷന്‍ റേറ്റിംഗാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏഷ്യാനെറ്റിലായിരുന്നു ദി പ്രീസ്റ്റിന്റെ ടെലിവിഷന്‍ പ്രീമിയര്‍.

പുലിമുരുകമന്‍ 27.80, ബാഹുബലി 21.38, ദൃശ്യം 21, ദൃശ്യം-2 20.34, ലൂസിഫര്‍ 20.28, പുലിമുരുകന്‍ 18.91(രണ്ടാമത്തെ ടെലിക്കാസ്റ്റില്‍), തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 15.65, ഫോറന്‍സിക്ക് 14.67, പ്രേമം 12.88 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച ടി.ആര്‍.പി. നിരക്കുകള്‍.

Leave A Reply
error: Content is protected !!