വാക്സിൻ ക്ഷാമം; വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും

വാക്സിൻ ക്ഷാമം; വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും

രാജ്യത്ത് വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്.ഫൈസര്‍ അടക്കമുള്ള വാക്‌സിനുകളെയാകും ഒഴിവാക്കുകയെന്നാണ് വിവരം.ഇന്ത്യയിലേക്ക് കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ കമ്പനികള്‍ നിയമ നടപടികളില്‍ നിന്നും മുക്തരാകും. ഇതുവഴി കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും വാക്‌സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തൽ.

Leave A Reply
error: Content is protected !!