രാജസ്ഥാനില്‍ ദളിത് യുവാവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

രാജസ്ഥാനില്‍ ദളിത് യുവാവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

രാജസ്ഥാനില്‍ ദളിത് യുവാവിനെ ആൾക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു.രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നിന്നുള്ള ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബാംനിയ എന്ന 21കാരനെയാണ് നാല് പേരടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്.

തന്റെ വീടിന് പുറത്ത് പതിപ്പിച്ച അംബേദ്കറുടെ പോസ്റ്ററുകള്‍ കീറിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലായിരുന്നു. മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave A Reply
error: Content is protected !!