കുവൈത്തിൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​വ​കു​പ്പ്

കുവൈത്തിൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​വ​കു​പ്പ്

കുവൈത്തിൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ അ​പ​ക​ടം വ​ർ​ധി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത​വ​കു​പ്പ്.രാജ്യത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഡെ​ലി​വ​റി സ​ർ​വി​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഭൂ​രി​ഭാ​ഗം ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്‌.വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ട്രാ​ക്ക്​ തു​ട​ർ​ച്ച​യാ​യി മാ​റി കു​തി​ക്കു​ക​യാ​ണ്​ ബൈ​ക്കു​ക​ൾ. ഇ​ത്​ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നുണ്ട്.

ഇതേതുടർന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പ്. ഹൈ​വേ​ക​ളി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന​തും ഒ​രു ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

 

Leave A Reply
error: Content is protected !!