കായംകുളത്ത് മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിഭ എംഎല്‍എ

കായംകുളത്ത് മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിഭ എംഎല്‍എ

 

കായംകുളത്ത് മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിഭ എംഎല്‍എ.കോവിഡ് 19 പ്രതിരോധത്തിനായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭികുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എം എൽ എ. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 7 കേന്ദ്രങ്ങളിൽ ആരംഭിക്കും. തുടർന്ന് ഘട്ടംഘട്ടമായി കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിക്കും. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് വാക്സിൻ ലഭ്യമാക്കുക.

കായംകുളം നഗരസഭയിൽ ഞാവക്കാട് എൽ പി എസ്, സി എസ് എൽ പി എസ്, പെരുങ്ങാല, പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ, എസ് കെ വി എൽ പി എസ് ( തൂണേത്ത് സ്കൂൾ ), സെന്റ് ജോർജ്ജ് ഓർത്തോഡക്സ് പാരീഷ് ഹാൾ, പത്തിയൂർ, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ജി യു.പി.എസ് , കണ്ണമംഗലം ( ഉലുവത്ത് സ്കൂൾ ), കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ വിശ്വഭാരതി മോഡൽ എച്ച് എസ് എസ്, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ ഗവ.യു പിഎസ്, ഭരണിക്കാവ് എന്നീ കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തിക്കുക.

Leave A Reply
error: Content is protected !!