കണ്ണൂർ ജില്ലയില്‍ 750 പേര്‍ക്ക് കൂടി കൊവിഡ് : 736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 750 പേര്‍ക്ക് കൂടി കൊവിഡ് : 736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 750 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 736 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.64 %.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 148594 ആയി. ഇവരില്‍ 913 പേര്‍ വ്യാഴാഴ്ച (ജൂൺ 10) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 143905 ആയി. 703 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2751 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2723 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2723 പേര്‍ വീടുകളിലും ബാക്കി 28 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 16383 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16383 പേരാണ്. ഇതില്‍ 15404 പേര്‍ വീടുകളിലും 979 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1150177 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1149203 എണ്ണത്തിന്റെ ഫലം വന്നു. 974 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave A Reply
error: Content is protected !!