പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി.ജൂണ്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ഇനി ഗ്രീന്‍ പാസ് വേണമെന്ന് അധികൃതർ അറിയിച്ചു.

അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ അതിന് 30 ദിവസത്തെ കാലാവധി ലഭിക്കും. ഈ 30 ദിവസവും ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭ്യമായിരിക്കും.

Leave A Reply
error: Content is protected !!