സംസ്ഥാനത്തെ ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് ഒരു വർഷം ഉണ്ടായ നഷ്ടം 1853 കോടി രൂപ

സംസ്ഥാനത്തെ ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് ഒരു വർഷം ഉണ്ടായ നഷ്ടം 1853 കോടി രൂപ

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടിയുടെ നഷ്ടം. 2019 മാർച്ച് 31-ന് അവസാനിച്ച വർഷത്തിലെ കണക്കാണിത്. റിപ്പോര്‍ട്ടില്‍ കെഎസ്ഈബിയുടെ വീഴ്ചക്കെതിരെ കടുത്ത പരാമര്‍ശമുണ്ട്.കെഎസ്ആർടിസിയാണ് ഏറ്റവുമധികം നഷ്ടം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ ഉണ്ടാക്കിയതെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

മൂന്ന് പൊതുമഖലസ്ഥാപനാങ്ങളാണ് ഊര്‍ജ്ജമേഖലയില്‍ ഉള്ളത്. ഇതിൽ കെഎസ്ഈബി മാത്രമാണ് നഷ്ട്ടം വരുത്തിയത്. കേരള സ്റ്റേറ്റ് പവര്‍ ആന്‍റ് ഇന്‍ഫ്രാസസ്ട്കചര്‍ ഫിനാന്‍സ് കോര്‍പറേഷനും, കിനെസ്കോ പവര്‍ ആന്‍റ് യൂട്ടിലിറ്റീസും ലാഭം ആണ് ഉള്ളത്.

സംസ്ഥാനത്തിന് 25.31 കോടിക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു.ഇതിന് കാരണം അധിക വൈദ്യുതി ആവശ്യകത വേനല്‍മാസങ്ങളിലെ പീക്ക് അവറുകളില്‍ വേണമെന്നതിന് അനുസരിച്ച് ഉത്പാദനം നടത്തുന്നതിലെ പരാജയവും ജലവൈദ്യുതി ഉത്പാദന നയം പാലിക്കുന്നതിലെ പോരായ്‌മയും ആണ്. കൂടാതെ 52.16 കോടിയുടെ വൈദ്യതി കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ പ്രശനം പരിഹാരം നീണ്ടതു മൂലംവാങ്ങേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave A Reply
error: Content is protected !!