കോവിഡ് വാക്​സിന്റെ രണ്ട്​ ഡോസ് സ്വീകരിച്ച വിദേശ സഞ്ചാരികളെ വരവേറ്റ്​ ഫ്രാൻസ്

കോവിഡ് വാക്​സിന്റെ രണ്ട്​ ഡോസ് സ്വീകരിച്ച വിദേശ സഞ്ചാരികളെ വരവേറ്റ്​ ഫ്രാൻസ്

കോവിഡ് വാക്​സിന്റെ രണ്ട്​ ഡോസ് സ്വീകരിച്ച വിദേശ സഞ്ചാരികളെ വരവേറ്റ്​ ഫ്രാൻസ്.കോവിഡ് പ്രതിരോധ കുത്തിവെപ്പ്​ എടുത്ത യു.എസ് പൗരന്മാർക്കും 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ക്വാറന്റൈൻ ആവശ്യമില്ലാതെ തന്നെ ഫ്രാൻസിലേക്ക് വരാം. അതേസമയം, യു.എസ് ഇപ്പോഴും ഓറഞ്ച് പട്ടികയിലുള്ളതിനാൽ യാത്രക്കാർ 72 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് കോവിഡ്​ പരിശോധനാ ഫലം ഹാജരാക്കണം.

പ്രശസ്​തമായ ലൂവർ മ്യൂസിയം പോലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ഫ്രാൻസ് ഇതിനകം നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്​. ബാറുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന്​ കഴിക്കാൻ അനുമതിയുണ്ട്​. കർഫ്യൂ സമയം രാത്രി 11 ആയി ഉയർത്തി. ഇനി കോവിഡ്​ കേസുകളിൽ വർധനവ് ഇല്ലെങ്കിൽ, ജൂൺ 30നകം ഫ്രാൻസ് കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.കഴിഞ്ഞദിവസം സ്​പെയിനും വാക്​സിനെടുത്ത സഞ്ചാരികൾക്ക്​ പ്രവേശനം നൽകാൻ തുടങ്ങിയിട്ടുണ്ട്​.

Leave A Reply
error: Content is protected !!