ക്ലബ് ഹൗസിൽ അക്കൗണ്ട് ആരംഭിച്ച മി​മി​ക്രി ക​ലാ​കാ​ര​നോ​ട് ക്ഷ​മി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്

ക്ലബ് ഹൗസിൽ അക്കൗണ്ട് ആരംഭിച്ച മി​മി​ക്രി ക​ലാ​കാ​ര​നോ​ട് ക്ഷ​മി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്

തന്റെ പേ​രും ശ​ബ്ദ​വും ഉ​പ​യോ​ഗി​ച്ച്‌ ക്ലബ് ഹൗസിൽ അക്കൗണ്ട് ആരംഭിച്ച മി​മി​ക്രി ക​ലാ​കാ​ര​നോ​ട് ക്ഷ​മി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്.ഒപ്പം സൂര​ജി​ന്‍റെ സ​ന്ദേ​ശ​വും പൃ​ഥ്വി​രാ​ജ് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. താ​ര​ത്തി​ന്‍റെ പേ​രി​ൽ ക്ല​ബ് ഹൗ​സി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്ന് ഇ​തി​ൽ സൂ​ര​ജ് സ​മ്മ​തി​ക്കു​ന്നു​ണ്ട്.

സൂ​ര​ജ് ഉ​ദ്ദേ​ശി​ച്ച​ത് നി​രു​പ​ദ്ര​വ​ക​ര​മാ​യ ത​മാ​ശ​യാ​യി​രു​ന്നു​വെ​ന്ന് താ​ൻ മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ന്ന് പൃ​ഥ്വി​രാ​ജ് മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​തു​ണ്ടാ​ക്കി​യ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ക​ങ്ങ​ൾ സൂ​ര​ജ് ഇ​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു.

ക്ല​ബ് ഹൗ​സി​ൽ 2500 കൂ​ടു​ത​ൽ പേ​ർ സൂ​ര​ജി​ന്‍റെ അ​നു​ക​ര​ണം കേ​ട്ടി​രു​ന്നു. ഇ​തി​ൽ ഭൂ​രി​പ​ക്ഷം പേ​രും അ​ത് താ​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ടാ​കും. സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നും പു​റ​ത്തു നി​ന്നു​മു​ള്ള നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ത​നി​ക്ക് വ​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് അ​ത് ഉ​ട​ന​ടി നി​ർ​ത്തേ​ണ്ട​ത് ത​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി തീ​ർ​ന്ന​ത്.

സൂ​ര​ജ് ത​ന്‍റെ തെ​റ്റ് സ​മ്മ​തി​ച്ച​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. മി​മി​ക്രി മ​നോ​ഹ​ര​മാ​യ ക​ല​യാ​ണെ​ന്നും മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് ചു​വ​ടു​വ​ച്ച​ത്. വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണൂ, അ​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്യൂ​വെ​ന്നും അ​റി​വ് നേ​ടു​ന്ന​ത് ഒ​രി​ക്ക​ലും അ​വ​സാ​നി​പ്പി​ക്കാ​തി​രി​ക്കൂ​വെ​ന്നു​മാ​ണ് സൂ​ര​ജി​നോ​ട് പൃ​ഥ്വി​രാ​ജ് പ​റ​യു​ന്ന​ത്.

സൂ​ര​ജി​ന് നേ​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പൃ​ഥ്വി​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. താ​ൻ ക്ല​ബ് ഹൗ​സി​ൽ ഇ​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി പ​റ​ഞ്ഞാ​ണ് പൃ​ഥ്വി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ സ്റ്റാ​ർ ഹ​രീ​ന്ദ്ര​ൻ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റായ കു​രു​വി​ള​യെ ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ് എ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Leave A Reply
error: Content is protected !!