ശ്രീഹരി രാജേഷിന്റെ സ്ഥായി നാളെ യൂട്യൂബിലേക്ക്

ശ്രീഹരി രാജേഷിന്റെ സ്ഥായി നാളെ യൂട്യൂബിലേക്ക്

പതിനഞ്ചുവയസ്സുകാരനായ ശ്രീഹരി രാജേഷ് കേരളത്തിൽ ഉള്ള ജാതിയത പ്രമേയമാക്കി ചിത്രീകരിച്ച ഫീച്ചർ സിനിമ ആണ് സ്ഥായി.ഈ മാസം ജൂൺ 4ന് ഓ.ടി. ടി റിലീസായ ചിത്രം ആളുകൾക്ക് കാണാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതോടെയാണ് ശ്രീഹരി ഈ ചിത്രം നാളെ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 46-മിനിറ്റുള്ള ഈ ചിത്രം കടന്നു പോകുന്നത് അക്ഷയ് എന്ന ഒരു 23-വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ്. ഇതിന് മുന്നേയും സാമൂഹിക പ്രശ്നങ്ങൾ പറയുന്ന പല ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും ശ്രീഹരി രാജേഷ് ചെയ്തിട്ടുണ്ട്. 2020ൽ ആണ് സ്ഥായിയുടെ ചിത്രീകരണം ആരംഭിച്ചത്.

ശ്രീഹരിയുടെ കയ്യിൽ ഉള്ള DSLR ക്യാമറ ഉപയോഗിച്ച് തന്നെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ‘ഞാൻ ഏകനായ് ‘ എന്ന ഗാനം എഴുതി സംവിധാനം ചെയ്തതും ശ്രീഹരി തന്നെ. സിനിമയുടെ ചിത്രീകണം നടന്നത് കൊച്ചിയിലെ തന്നെ പല പ്രദേശങ്ങളിൽ ആണ്. ജാതി വിവേചനം അല്ലാതെ പണം, നിറം എന്നിവ കൊണ്ടുള്ള വിവേചനവും സിനിമയിൽ കാണിക്കുന്നു. സിനിമയിലൂടെ സമൂഹത്തിൽ ഉള്ള ജാതി വിവേചനത്തിന് എതിരെയുള്ള പ്രതികരണം ആണ് ഈ ചിത്രം. എരൂർ ഭവൻസ് വിദ്യ മന്ദിറിലെ വിദ്യാർത്ഥി ആണ് ശ്രീഹരി. നാളെ ജൂൺ-11, 5:00 മണിക്കാണ് ഓറഞ്ച് മീഡിയ എന്ന ചാനലിലൂടെ സ്ഥായി റിലീസ് ചെയ്യുന്നത്.

 

Leave A Reply
error: Content is protected !!