കോവിഡ് വ്യാപനം; കർണാടകയിൽ 11 ജില്ലകളിൽ ലോക്ക് ഡൗൺ 21വരെ നീട്ടി

കോവിഡ് വ്യാപനം; കർണാടകയിൽ 11 ജില്ലകളിൽ ലോക്ക് ഡൗൺ 21വരെ നീട്ടി

കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ കർണാടകയിൽ 11 ജില്ലകളിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ലോക്ക്ഡൗൺ ജൂൺ 14ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.

രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവൻഗരെ, മൈസൂരു, ചാമരാജ്നഗർ, ഹാസൻ, ദക്ഷിണ കന്നട, ബംഗളൂരു റൂറൽ, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂൺ 21വരെ ലോക്ക് ഡൗൺ നീട്ടിയത്.കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗർ തുടങ്ങിയ ജില്ലകളിലും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!