‘മോദി രാജ്യത്തിന്റെ മുതിര്‍ന്ന നേതാവ്’ ; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശിവസേന നേതാവ്

‘മോദി രാജ്യത്തിന്റെ മുതിര്‍ന്ന നേതാവ്’ ; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശിവസേന നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന നേതാവെന്നും ബിജെപി അവരുടെ വിജയത്തിന് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി ശിവസേന രംഗത്തെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസമാണ് ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുപിന്നാലെ തന്നെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമുയരുമോ എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും പ്രതികരിക്കാനില്ലെന്ന നിലപാടിലായിരുന്നു സഞ്ജയ് റാവത്ത്. അത്തരം കാര്യങ്ങളില്‍ ഔദ്യോഗിക തീരുമാനങ്ങളായാല്‍ അറിയിക്കുമെന്നാണ് റാവത്ത് പറഞ്ഞത്.

Leave A Reply
error: Content is protected !!