ക്ലബ് ഹൗസിൽ മഞ്ജുവാര്യർക്കും വ്യാജൻ: ആരാധകർക്ക് മുന്നറിയിപ്പുമായി താരം.

ക്ലബ് ഹൗസിൽ മഞ്ജുവാര്യർക്കും വ്യാജൻ: ആരാധകർക്ക് മുന്നറിയിപ്പുമായി താരം.

 

ചുരുങ്ങിയ സമയം കൊണ്ട്
തരം​ഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസില്‍ അം​ഗമായത്. സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പില്‍ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയില്‍ സിനിമാ താരങ്ങളുടെ പേരില്‍ ക്ലബ്ബ് ഹൗസില്‍ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകള്‍ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടി മഞ്ജു വാര്യര്‍.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേര്‍ട്ട്’ എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, അസിഫ് അലി, ദുല്‍ഖര്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ക്കെതിരെ
രം
ഗത്തെത്തിയിരുന്നു. വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Leave A Reply
error: Content is protected !!