ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ഉത്തർപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗി തലസ്ഥാനത്തെത്തിയത്. അമിത് ഷായുമായി ഒന്നര മണിക്കൂറാണ് അദ്ദേഹത്തിന്റെ വസതിയില്‍ യോഗി ചര്‍ച്ച നടത്തിയത്.

ഉത്തർപ്രദേശിൽ യോഗിക്കെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ചില എം.പിമാരും എം.എൽ.എമാരും പരസ്യമായി തന്നെ സർക്കാർ കോവിഡ് മഹാമാരിയെ നേരിട്ടത് ശരിയായ രീതിയിലല്ലെന്ന വിമർശനം ഉന്നയിച്ചുകഴിഞ്ഞു.

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവവുമെല്ലാം വിമര്‍ശനങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും ഒരുവിഭാഗം വിമർശിച്ചിരുന്നു.

Leave A Reply
error: Content is protected !!