‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’; യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു

‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’; യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു

യുഎഇയില്‍ ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ച് മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’ക്കാണ് യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.

കുട്ടികളില്‍ വാക്സിന്റെ ഫലപ്രാപ്‍തി പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍  ആദ്യമായി യുഎഇയിലാണ് നടക്കുന്നത്. പഠനത്തിന്റെ ഫലം ലഭ്യമാവുന്നതിനനുസരിച്ച് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.വിവിധ രാജ്യക്കാരായ 900 കുട്ടികളില്‍ വാക്സിന്‍ കാരണമായി രൂപപ്പെടുന്ന രോഗ പ്രതിരോധശേഷി  പഠന വിധേയമാക്കുകയാണ് ലക്ഷ്യം.

Leave A Reply
error: Content is protected !!