സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്

സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്

സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ്.ഇന്ന് പുതുതായി 1286 പുതിയ രോഗികളും 982 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,62,528ഉം ആകെ രോഗമുക്തരുടെ എണ്ണം 4,44,792ഉം ആയി.

ഇന്ന് 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,519 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,217 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,553 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave A Reply
error: Content is protected !!