അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനം; ആറ് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനം; ആറ് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. 10ലധികം പേർക്ക് പരിക്കേറ്റു. വടക്കൻ പ്രവിശ്യയായ ബഗ് ലാനിലെ സൈനികത്താവളത്തിന് സമീപമാണ് സംഭവം.

പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെയാണ് പുൾ-ഇ-ഖുമ്രിയിലെ ബാഗ്-ഇ-ഷമാൽ പ്രദേശത്ത് ആക്രമണം നടന്നത് . സൈന്യത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് കേന്ദ്രം ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. സ്‌ഫോടനത്തിൽ താവളത്തിന്‍റെ ചില ഭാഗങ്ങൾ തകർന്നു.

Leave A Reply
error: Content is protected !!