ചേർത്തലയിൽ ചാരായവും കോടയും പിടികൂടി

ചേർത്തലയിൽ ചാരായവും കോടയും പിടികൂടി

ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് ആറാംവാർഡ്‌ കളത്തുംമുറി മുരളീധരന്റെ വീട്ടിൽ നിന്ന്‌ ഏഴുലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചേർത്തല എക്സൈസ് റേഞ്ച് അധികൃതരാണ്  പരിശോധന നടത്തിയത് .എക്‌സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ മുരളീധരനെ (69) അറസ്റ്റ് ചെയ്തില്ല. മുരളീധരൻ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ചേർത്തല റേഞ്ചിലെ പ്രിവന്റിവ് ഓഫീസർ പി. ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .

Leave A Reply
error: Content is protected !!