കോവിഡ് പ്രതിസന്ധി; ഉത്തർപ്രദേശിൽ ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ

കോവിഡ് പ്രതിസന്ധി; ഉത്തർപ്രദേശിൽ ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദിവസ വേതന തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ടൗണിനെ തുടർന്ന് വരുമാന മാർഗ്ഗം നഷ്ടമായവർക്ക് സർക്കാർ ധനസഹായം നൽകി. ഓരോരുത്തർക്കും 1000 രൂപാ വീതമാണ് സർക്കാർ നൽകിയത്.23 ലക്ഷം പേർക്ക് തുക കൈമാറിയതായി സർക്കാർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ വലിയ പ്രതിസന്ധിയാണ് ആളുകളിൽ ഉണ്ടാക്കിയത്. ദിവസ വേതനക്കാരെയും, വഴിയോര കച്ചവടക്കാരെയും സാരമായി ബാധിച്ചു. ഇതേ തുടർന്നാണ് സർക്കാർ സഹായങ്ങൾ നൽകുന്നത്. ധനസഹായത്തിന് പുറമേ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 കിലോ ഗോതമ്പും, 15 കിലോ അരിയും മറ്റ് ഭക്ഷ്യ ധാന്യങ്ങളും സർക്കാർ നൽകുന്നുണ്ട്.

 

Leave A Reply
error: Content is protected !!