കെ മുരളീധരൻ യു ഡി എഫ് കൺവീനർ : മുസ്ലിം ലീഗിന്റെ നാവടപ്പിക്കും

കെ മുരളീധരൻ യു ഡി എഫ് കൺവീനർ : മുസ്ലിം ലീഗിന്റെ നാവടപ്പിക്കും

കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കും . അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചു . മുരളീധരന്‍ തയ്യാറാകാത്ത പക്ഷമേ മറ്റ് പേരുകള്‍ പരിഗണിക്കൂ എന്നാണ് ഹൈക്കമാൻഡിന്റെ പുതിയ തീരുമാനം.

മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാണ് . കോണ്‍ഗ്രസ് കേരള ഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നത് . ഇത് രണ്ടും രാഹുൽ ഗാന്ധിയുടെ സെലക്ഷനായിരുന്നു . വർക്കിങ് പ്രസിഡന്റായി സിദ്ദിഖിനെ വച്ചതും രാഹുൽ ഗാന്ധിയാണ് .

നിലവില്‍ കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമായി ഒട്ടേറെ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിന് മുന്നണിയില്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു എന്നതാണ്. ഇത് മലബാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തിയിട്ടുണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തല്‍.

ഇത് പരിഹരിക്കാന്‍ പാര്‍ട്ടിയുടെ കാര്യം മുഖം നോക്കാതെ പറയുന്ന ഒരു ശക്തനായ നേതാവ് യുഡിഎഫ് കണ്‍വീനറാകണം എന്നതാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തൽ മുസ്ലിം ലീഗിനെ ഉദ്ദേശിച്ചു മാത്രമാണ് . മലബാറിൽ കോൺഗ്രസ്സ് വട്ട പൂജ്യവും ലീഗ് നാൾക്ക് നാൾ വളരുകയും ചെയ്യുന്നു .

മുമ്പ് കെപിസിസി അദ്ധ്യക്ഷനായി ഇരുന്നതിന്റെ പ്രവര്‍ത്തി പരിചയം കൂടി കണക്കിലെടുത്തും രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യത്തിലുമാണ് മുരളീധരനിലേക്ക് ആലോചന എത്തി നില്‍ക്കുന്നത്. ഇതോടെയാണ് മുരളീധരന്റെ മനസ്സറിയാനുള്ള നീക്കവും വന്നത്.

രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ വ്യക്തിപരമായ അടുപ്പം മുരളീധരനുമായി കൂടുതലുള്ളതും മറ്റൊരു കാരണമായിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറാക്കാന്‍ മുരളീധരന്റെ മനസ്സറിയാന്‍ എഐസിസിയുടെ കേരള ചുമതലയുള്ള നേതാവിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യനെയും മാറ്റി കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഗുണം പൂര്‍ണ്ണമാകണമെങ്കില്‍ യുഡിഎഫ് കണ്‍വീനറായും പരിചയസമ്പന്നതയുള്ള ആള്‍ വരേണ്ടണുണ്ട്.

ഇക്കാര്യത്തില്‍ കെ. സുധാകരനയും വിഡി സതീശനെയും ഡല്‍ഹിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയേക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം ബൂത്ത് തലം മുതലുള്ള പുന:സംഘടനയും ഉടന്‍ തന്നെ നടന്നേക്കാന്‍ സാധ്യതയുണ്ട്.

അതേസമയം യു ഡി എഫ് കൺവീനറായി ഘടക കക്ഷികളിൽ ആരെയെങ്കിലും വയ്ക്കണമെന്ന് ആവശ്യമുയർന്നു . പണ്ട് കേരളാ കോൺഗ്രസ്സിനായിരുന്നു കൺവീനർ സ്ഥാനം . പി ജെ ജോസഫ് ആയിരുന്നു കൺവീനർ .

പി ജെ ജോസഫ് യു ഡി എഫ് വിട്ട് എൽ ഡി എഫിൽ ചേക്കേറിയതുകൊണ്ടാണ് ആ കൺവീനർ സ്ഥാനം കോൺഗ്രസ്സിന്റെ കയ്യിലെത്തിയത് . ചെയർമാൻ കോൺഗ്രസുകാരൻ ആയതുകൊണ്ട് കൺവീനർ ഘടക കക്ഷിക്ക് നൽകുന്നത് എന്തുകൊണ്ടും നല്ലതാണ് .

Leave A Reply
error: Content is protected !!