ക്ഷേത്രനടയിൽ മരംമുറിച്ച സംഭവം : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി

ക്ഷേത്രനടയിൽ മരംമുറിച്ച സംഭവം : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി

ഗുരുവായൂർ: ക്ഷേത്രനടയിൽ മാവുകൾ മുറിച്ച സംഭവം അന്വേഷിക്കാൻ വനംവകുപ്പുദ്യോഗസ്ഥർ എത്തി. ജില്ലാ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ പി.എം. പ്രഭുവിന്റെ നിർദേശപ്രകാരമായിരുന്നു ഉദ്യോഗസ്ഥർ ബുധനാഴ്ച പരിശോധനയ്ക്കെത്തിയത്.

ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയോടു ചേർന്നുള്ള പറമ്പിലെ രണ്ടു മാവുകളാണ് ചൊവ്വാഴ്ച വൈകീട്ട് മുറിച്ചത്. ഭക്തരും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധമുയർത്തിയതോടെയാണ് സംഭവം വിവാദമായത്.

ഭക്തർക്ക് വിശ്രമിക്കാൻ താത്‌കാലിക ഷെഡ് കെട്ടുന്നതിനാണ് മരങ്ങൾ മുറിച്ചതെന്നായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം. മുറിച്ചവരുടെപേരിൽ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. തെക്കേനടപ്പുരയുടെ കിഴക്കുഭാഗത്ത് ദേവസ്വം അധികൃതർ ബുധനാഴ്ച രാവിലെ പത്ത് മാവിൻതൈകൾ നട്ടു.

Leave A Reply
error: Content is protected !!