മരം കൊള്ളയിൽ കാണിക്കുന്ന ആവേശം കുഴൽപ്പണത്തിൽ കാണിക്കണം

മരം കൊള്ളയിൽ കാണിക്കുന്ന ആവേശം കുഴൽപ്പണത്തിൽ കാണിക്കണം

വയനാട് മുട്ടില്‍ മരംമുറി വിവാദം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഹോ എന്തൊരു ആവേശം ഇ ഡി ക്ക് . അന്വഷിക്കാൻ ആരും പറഞ്ഞില്ല എന്നിട്ടും സ്വമേധയാ അന്വേഷണം ഏറ്റെടുത്തു . അത് നല്ലതാ . ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ ഇ ഡി ചാടി വീഴണം , അന്വഷിക്കണം . കുറ്റക്കാരെ മുഴുവൻ വെളിച്ചത്തു കൊണ്ടുവരണം . പക്ഷെ അത് രാഷ്ട്രീയം നോക്കിയാകരുത് . നിഷ്പക്ഷമായിരിക്കണം .

കൊടകര കുഴൽപ്പണ കേസും ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദവും ഉണ്ടായിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും ഈ ഇ ഡി അതിന് മേൽ ചാടി വീണില്ലല്ലോ ? അതെന്താ ? അന്നൊക്കെ ഇ ഡി അവധിയിലായിരുന്നോ ? അതോ ശിവശങ്കറെപ്പോലെ മാനസിക സമ്മർദ്ദം കുറക്കാൻ പോയിരുന്നോ ?

എത്രയും കോലാഹലങ്ങളുണ്ടായിട്ട് അവർ അന്വഷിക്കാൻ എന്തുകൊണ്ട് തുനിഞ്ഞില്ല ? ഒടുവിൽ അന്വഷിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴല്ലേ മനസ്സില്ലാ മനസ്സോടെ എങ്കിൽ ആകാമെന്ന് പറഞ്ഞു തെളിവുകൾ ശേഖരിക്കാനിറങ്ങിയത് .

ഓഹ് കേസിലെ ആരോപണ വിധേയർ ബിജെപി ക്കാരാണല്ലോ അതുകൊണ്ടായിരിക്കും ആദ്യം ഇറങ്ങാഞ്ഞത് അല്ലെ ? ആരോപണ വിധേയരിൽ ആർക്കോ എവിടെയോ യുള്ള ഡി വൈ എഫ് ഐ ക്കാരനുമായി പരിചയമുണ്ടെന്ന് പറഞ്ഞു കേട്ടു .

അതുകൊണ്ടായിരിക്കും ഇപ്പോൾ തെളിവ് ശേഖരിക്കാൻ ഇറങ്ങിയത് . ഏതായാലും വ്യക്തമായി അന്വഷിച്ചു കുറ്റക്കാരെ പുറത്തുകൊണ്ടുവന്നാൽ മതിയായിരുന്നു . ഏതായാലും മരം മുറിക്കൽ കേസിന് കാണിക്കുന്ന ആവേശം കുഴൽപ്പണത്തിനും കാണിച്ചാൽ മതിയായിരുന്നു .

പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെയാണ് ഇ ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണം തുടങ്ങിയത് . തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം.

ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
റവന്യൂ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസും വനംവകുപ്പ് സ്വന്തം നിലയിലും അന്വേഷിക്കുന്നുണ്ട്. വയനാട്, എറണാകുളം ജില്ലകളിലായുള്ള അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന വിവരങ്ങളാണ് .

കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് വനം റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കാര്യമായി സഹായം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത് . ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.

പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. വനംവകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരംമുറി കടത്തിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളുമറിയാമെന്നാണ് ലഭിക്കുന്ന വിവരം .

റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ അമിതാവേശം കാണിച്ചതും ഈ ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ്. ഇവരുടെ മുന്‍കാല പശ്ചാത്തലം ഇ.ഡി വിശദമായി പരിശോധിക്കും. ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്ട്രേഷനും അന്വേഷണപരിധിയില്‍ വരും.

പൊലീസ്, റവന്യൂ, ഉദ്യോഗസ്ഥരുമായും ഇക്കാര്യത്തില്‍ ഇ.ഡി ആശയവിനിമയം നടത്തും. മറ്റ് ജില്ലകളിലെ സമാന സ്വഭാവമുള്ള മരംമുറി പരാതികള്‍ തെളിയാന്‍ അന്വേഷണം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വയനാട്ടിലെ വിവാദ മര വ്യവസായ ഏജന്‍സിയുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി പരിശോധിക്കുമെന്നാണറിയുന്നത് .

അതുപോലെ റവന്യൂ വകുപ്പിന്‍റെ വിവാദ ഉത്തരവ് മറയാക്കി തൃശൂര്‍ ജില്ലയിലെ മൂന്ന് വനം റേഞ്ചുകളില്‍ നിന്നും വ്യാപകമായി മരംമുറിച്ചതായി കണ്ടെത്തി . വനം വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് ഇത് വെളിച്ചത്തായത്. കൂടാതെ ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്നും മരംമുറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയനാടിന് പിറകെ തൃശൂര്‍, ഇടുക്കി ജില്ലകളിലും വ്യാപക മരംമുറി ഉണ്ടായതായി വനം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചു.

Leave A Reply
error: Content is protected !!