കോവിഡ് പ്രതിസന്ധി ; ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായവുമായി ആർ.പി ഫൗണ്ടേഷൻ

കോവിഡ് പ്രതിസന്ധി ; ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായവുമായി ആർ.പി ഫൗണ്ടേഷൻ

മനാമ: കോവിഡ് മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾ അടക്കമുള്ള മലയാളികൾക്ക് സഹായ ഹസ്​തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ പ്രയാസം നേരിട്ട്​ മനസിലാക്കിയതിൻറെ അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു കാരുണ്യ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നതെന്ന്​ ആർ.പി ഗ്രൂപ്പ്​ ചെയർമാൻ രവി പിളള്ള ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

അഞ്ച്​ കോടി കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ നോർക്ക റൂട്​സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങൾക്കും വിധവകൾക്കുമായി 10 കോടി രൂപ ആർ.പി ഫൗണ്ടേഷനിലൂടെയും വിതരണം ചെയ്യും.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതുവരെ 85 കോടി രൂപയിലേറെ ആർ.പി ഫൗണ്ടേഷൻ ചെലവഴിച്ചതായി രവി പിള്ള വ്യക്തമാക്കി .

“ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്​ മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്​ത കോവിഡ് മഹാമാരി പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്​ടത്തിനും ഇടയാക്കിയെന്ന് രവി പിള്ള പറഞ്ഞു. മാതാപിതാക്കൾ നഷ്​ടപ്പെട്ട നിരവധി കുടുംബങ്ങൾ തങ്ങളുടെ കഷ്​ടപ്പാടുകൾ നേരിട്ടും ആർ.പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്​. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നു .” രവി പിള്ള കൂട്ടിച്ചേർത്തു .

അതെ സമയം സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം.എൽ.എ/ജില്ല കലക്​ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷ​െൻറ താഴെ പറയുന്ന വിലാസത്തിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അറിയിച്ചു.

RP Foundation,P.B. No.23, Head Post Office, Kollam – 01, Kerala, India.

അല്ലെങ്കിൽ ഇമെയിൽ അയക്കുക. വിലാസം: rpfoundation@drravipillai.com

Leave A Reply
error: Content is protected !!