വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ഉഭയ കക്ഷി ബന്ധം, പ്രതിരോധം, ഊര്‍ജം, വ്യാപാരം,അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ വെള്ളിയാഴ്ച ഓണ്‍ലൈനായി ജയശങ്കർ അഭിസംബോധന ചെയ്യും.

Leave A Reply
error: Content is protected !!