”വനംകൊള്ള”; യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി

”വനംകൊള്ള”; യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി

കൊച്ചി : വനംകൊള്ള വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യവുമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെയും കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമരം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ ത്രിദീപ്, ജില്ലാ ഐ.ടി. സെൽ കൺവീനർ പ്രശാന്ത് ഷേണായി, മണ്ഡലം ജനറൽ സെക്രട്ടറി ജയ്‌കിഷൻ, മണ്ഡലം സെക്രട്ടറി അരുൺരാജ് എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.

Leave A Reply
error: Content is protected !!