സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊതു ശൗചാലത്തിൽ പോകുകയായിരുന്ന യുവാവിൽ നിന്നും പിഴ ഈടാക്കി പോലീസ്

സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊതു ശൗചാലത്തിൽ പോകുകയായിരുന്ന യുവാവിൽ നിന്നും പിഴ ഈടാക്കി പോലീസ്

സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊതു ശൗചാലത്തിൽ പോകുകയായിരുന്ന യുവാവിൽ നിന്നും പിഴ ഈടാക്കി പോലീസ്.ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഏഴിപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവർറോഡാണ് പിഴ ഈടാക്കിയത്.

ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ 2000 രൂപയാണ് യുവാവിൽ നിന്നും പോലീസ് ഈടാക്കിയത്.ഇയാളുടെ താമസ സ്ഥലത്ത് ശൗചാലയം ഇല്ലാത്തതിനാൽ മുക്കടയിലെ പെട്രോൾ പമ്പിനോട് ചേർന്നുള്ള പൊതു ശൗചാലയമാണ് യുവാവ് കാലങ്ങളായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ യുവാവ് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും യുവാവിനെ കൊണ്ട് പിഴ അടപ്പിച്ച ശേഷമാണ് ഓട്ടോ പോലീസ് വിട്ടു കൊടുത്തത്.

Leave A Reply
error: Content is protected !!