ഉച്ചവിശ്രമ നിയമലംഘനം ; കുവൈത്തില്‍ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്‍തത് 117 കേസുകൾ

ഉച്ചവിശ്രമ നിയമലംഘനം ; കുവൈത്തില്‍ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്‍തത് 117 കേസുകൾ

കുവൈത്ത് സിറ്റി: ഉയർന്ന താപനിലയെ തുടർന്ന് കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ സമയം ലംഘിച്ചതായി കണ്ടെത്തി. ഒരാഴ്ചക്കിടെ 117 നിയമലംഘനങ്ങളാണ് ഇതുസംബന്ധിച്ച് അധികൃതർ കണ്ടെത്തിയത്.

രാജ്യത്ത് ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കുവൈത്തില്‍ എല്ലാ ഭാഗങ്ങളിലും നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് 11 മുതല്‍ നാലുമണി വരെ അധികൃതര്‍ പരിശോധന നടത്തും. ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തിയാല്‍ അവർക്കെതിരെ കുവൈത്ത് അധികൃതർ നിയമനടപടിയെടുക്കും.

Leave A Reply
error: Content is protected !!