രാജ്യാന്തര നിലവാരം ; ഹമദ് വിമാനത്താവളത്തിന് ബിഎസ്‌ഐ അംഗീകാരം

രാജ്യാന്തര നിലവാരം ; ഹമദ് വിമാനത്താവളത്തിന് ബിഎസ്‌ഐ അംഗീകാരം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയതിനാണ് അംഗീകാരം. .

ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം ലഭിച്ചത് .

അതെ സമയം വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്. ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഹമദ് വിമാനത്താവളം മുന്നിലെത്തി .

ശുചീകരണ നടപടികള്‍ക്ക് റോബട്ടുകളെയും ഉപയോഗിക്കുന്നുണ്ട്. എലിവേറ്ററുകള്‍, ബാഗേജ് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൃത്യമായി അധികൃതർ അണുവിമുക്തമാക്കുന്നുമുണ്ട്.

Leave A Reply
error: Content is protected !!