അംഗപരിമിതർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

അംഗപരിമിതർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ഏറ്റുമാനൂർ: കോവിഡ് തരംഗം മൂലം ലോക്‌ഡൗണിൽ ദുരിതം അനുഭവിക്കുന്ന അവശ്യസാധനങ്ങൾ വാങ്ങാൻ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾക്ക് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഭക്ഷ്യകിറ്റുകൾ വീടുകളിൽ കൊണ്ട് എത്തിച്ചു നൽകി .

വിതരണോദ്ഘാടനം കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ നിർവഹിച്ചു. കെ.എസ്.എസ്.എസ്. അസി.ഡയറക്ടർ ഫാ. മാത്യൂസ് വലിയ പുത്തൻപുരയിൽ, ബബിത ടി.ജെസിൽ, ഷൈലാ തോമസ്, സിസ്റ്റർ സിമി, ജിജി ജോയ്‌ എന്നിവർ ചടങ്ങിൽ പങ്ക് എടുക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!