ഇന്ധനവില; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഇന്ധനവില; പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൂച്ചാക്കൽ : കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ നില്പുസമരം സംഘടിപ്പിച്ചു. മണിയാതൃക്കൽ പെട്രോൾ പമ്പിനു മുന്നിൽ നടന്ന സമരപരിപാടി ഡി.സി.സി.അംഗം സിബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ കൈലാസൻ, മായിത്തറ ആന്റപ്പൻ, അരുൺ മാധവപ്പള്ളി, ജോസഫ് വടക്കേക്കരി, സിന്ധു, ജോൺ, വിപിൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!