അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമായ ഓസ്റ്റിയോപൊറോസിസ് നിങ്ങളെ അലട്ടുന്നുണ്ടോ?

അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമായ ഓസ്റ്റിയോപൊറോസിസ് നിങ്ങളെ അലട്ടുന്നുണ്ടോ?

കൊവിഡ് കാലത്ത് പലരേയും അലട്ടുന്ന ആരോ​ ഗ്യപ്രശ്നമാണ് ഓസ്റ്റിയോ പൊറോസിസ്.അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. ഈ മഹാമാരിക്കാലത്ത് ഓസ്റ്റിയോപൊറോസിസ് പ്രശ്നവുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ദില്ലിയിലെ ദിയോസ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്സ് വിഭാ​ഗം മേധാവി ഡോ.അഭിഷേക് ബൻസൽ പറയുന്നു.

ഓസ്റ്റിയോപൊറോസിസിനെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. പ്രായംകൂടുന്നവരില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രൈമറി ഓസ്റ്റിയോപൊറോസിസ് കാണപ്പെടുന്നത്. ചില അസുഖങ്ങളോട് അനുബന്ധമായാണ് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത്. പ്രൈമറി ഓസ്റ്റിയോപൊറോസിസ് പ്രായമായവരെ ബാധിക്കുമ്പോള്‍, ചെറുപ്പക്കാരെ ബാധിക്കാന്‍ സാധ്യതയുള്ളത് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ആണ്.

Leave A Reply
error: Content is protected !!