പശ്​ചിമബംഗാളിൽ സി.എ.എ നടപ്പാക്കണം ; മോദിയോട്​ സുവേന്ദു അധികാരി

പശ്​ചിമബംഗാളിൽ സി.എ.എ നടപ്പാക്കണം ; മോദിയോട്​ സുവേന്ദു അധികാരി

ന്യൂഡൽഹി : ബംഗാളിൽ സി.എ.എ നടപ്പാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ ആവശ്യപ്പെട്ട്​ സംസ്ഥാന പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരി രംഗത്ത് .നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ് അധികാരി ഈ ആവശ്യം ഉന്നയിച്ചത്​.

ഇരുവരും തമ്മിൽ 40 മിനിറ്റ്​ നീണ്ടു നിന്ന കൂടിക്കാഴ്​ചയിൽ പശ്​ചിമബംഗാളിൽ തെരഞ്ഞെടുപ്പിന്​ പിന്നാലെ നടന്ന അക്രമസംഭവങ്ങളുൾപ്പടെ ചർച്ചയായെന്ന്​ സുവേന്ദു അധികാരി പറഞ്ഞു. .

“സി.എ.എ നടപ്പാക്കാനുള്ള ശ്രമങ്ങൾ അഞ്ച്​ സംസ്ഥാനങ്ങൾ ആരംഭിച്ചിട്ടുണ്ട്​. പശ്​ചിമബംഗാൾ വേറെ രാജ്യമല്ല. രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ അശോക്​ ഗെഹ്​ലോട്ട്​ സി.എ.എയെ സ്വാഗതം ചെയ്​തിട്ടുണ്ട്​. ‘ ‘പശ്​ചിമബംഗാൾ മറ്റൊരു രാജ്യമാണെന്നാണ്​ ചിലർ ചിന്തിക്കുന്ന​തെന്ന്​ മോദിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം സുവേന്ദു അധികാരി പ്രതികരിച്ചു .

ബംഗാൾ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ സംസ്ഥാനത്ത്​ സി.എ.എ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷായും പ്രഖ്യാപിച്ചിരുന്നു . ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ നിന്ന്​ മത്സരിച്ച സുവേന്ദു അധികാരി വിജയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി ആരോപിച്ച് ഇതിനെതിരെ മമത രംഗത്തെത്തിയിരുന്നു .

Leave A Reply
error: Content is protected !!