പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ; അഞ്ചു കുട്ടികൾ പിടിയിൽ

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ; അഞ്ചു കുട്ടികൾ പിടിയിൽ

റെവാരി: മൂന്നാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത കേസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിലാണ്​. ഹരിയാനയിലാണ് ദാരുണ സംഭവം .  8 വയസിനും 15 വയസിനും ഇടയിലുള്ളവരാണ്​ പ്രതികൾ. 18 വയസായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും. ബലാത്സoഗ വിഡിയോ ദൃശ്യങ്ങൾ പ്രതികൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

മേയ്​ 24നാണ്​ കേസിന്​ ആസ്​പദമായ സംഭവം. പത്തുവയസുകാരി വീടിന്​ പുറത്ത്​ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതികൾ തട്ടിക്കൊണ്ട്​ പോകുകയായിരുന്നു. ​സമീപത്തെ സ്​കൂളിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു .സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഇവർ പകർത്തി, 2 നമ്പറുകളിലേക്ക്​ അയച്ചുനൽകുകയായിരുന്നു.

പെൺകുട്ടിയെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വ്യാഴാഴ്ച പിതാവ്​ പൊലീസിൽ പരാതി നൽകിയത് . തുടർന്ന്​ 18 കാരനെയും മറ്റു അഞ്ചുപേരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്രതികളിൽ മൂന്നുപേർ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണ്​. പ്രതികൾക്കെതിരെ പോക്​സോ, ഐ.ടി വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

പ്രായപൂർത്തിയാകാത്ത അഞ്ചു പ്രതികളെയും ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം ജുവനൈൽ ഹോമിലേക്ക്​ മാറ്റി.ഒളിവിൽപോയ ആൾക്ക് വേണ്ടി തെര​ച്ചിൽ ആരംഭിച്ചതായും പൊലീസ്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!