വിവിധ വാറ്റ് കേന്ദ്രങ്ങളിൽ നിന്ന് എക്സൈസ് സംഘം 675 ലിറ്റർ കോട പിടികൂടി

വിവിധ വാറ്റ് കേന്ദ്രങ്ങളിൽ നിന്ന് എക്സൈസ് സംഘം 675 ലിറ്റർ കോട പിടികൂടി

മുതുകുളം: ലോക്ക്ഡൗണിൽ വാറ്റ് കേന്ദ്രങ്ങൾ സുലഭമാകുന്നു. ഇന്നലെ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 675 ലിറ്റർ കോടയാണ് പിടികൂടിയിരിക്കുന്നത്. കാർത്തികപ്പള്ളി , ആറാട്ടുപുഴ, രാമഞ്ചേരി , കരുവാറ്റ വടക്ക് ഭാഗങ്ങളിൽ നിന്നാണ് കന്നാസിൽ സൂക്ഷിച്ച നിലയിൽ കോട എക്സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ബൈജു, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ ,അലക്സാണ്ടർ, സി.ഇ.ഒമാരായ ഷാജഹാൻ, ശ്രീകുമാർ,സുർജിത്ത്,ഫ്രാൻസിസ് ആന്റണി,അനീഷ് ആന്റണി എന്നിവരാണ് റെയ്ഡിൽ പങ്ക് എടുത്തത്.

Leave A Reply
error: Content is protected !!