”എന്താണ് സാറെ ഇങ്ങനെയൊക്കെ..”; പബ്ളിക് ടോയ്ലെറ്റിലേക്ക് പോകവെ യുവാവിന് പിഴയിട്ട് പോലീസ്

”എന്താണ് സാറെ ഇങ്ങനെയൊക്കെ..”; പബ്ളിക് ടോയ്ലെറ്റിലേക്ക് പോകവെ യുവാവിന് പിഴയിട്ട് പോലീസ്

ചാത്തന്നൂർ: രാവിലെ പ്രഭാതകർമ്മങ്ങൾ നിറവേറ്റുന്നതിനായി പബ്ളിക് ടോയ്ലെറ്റിലേക്ക് പോകാൻ ഇറങ്ങിയ യുവാവിന് സത്യവാങ്മൂലമില്ലാത്തതിനാൽ യുവാവിന് രണ്ടായിരം രൂപ പിഴ ചുമത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പാരിപ്പള്ളി പൊലീസിൽ നിന്ന് അനുഭവം നേരിടേണ്ടി വന്നത്. താൻ താമസിക്കുന്ന സ്ഥലത്ത് കക്കൂസ് ഇല്ലാത്തത് മൂലം മുക്കടയിലെ പെട്രോൾ പമ്പിനോട് ചേർന്ന ടോയ്ലെറ്റാണ് യുവാവ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെ ഇവിടേക്ക് ഓട്ടോറിക്ഷയിൽ വന്ന യുവാവിനെ മുക്കട നീരോന്തിയിൽ കശുഅണ്ടി ഫാക്ടറിക്ക് സമീപത്ത് വച്ച് പാരിപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിറുത്തി ഇയാൾക്ക് പിഴ ചുമത്തിയത്.

Leave A Reply
error: Content is protected !!