പോക്കോ എം 3 പ്രോ 5 ജി ഇന്ത്യൻ വിപണിയിൽ

പോക്കോ എം 3 പ്രോ 5 ജി ഇന്ത്യൻ വിപണിയിൽ

രാജ്യത്ത് പോക്കോയുടെ ആദ്യത്തെ തന്നെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ എം 3 പ്രോ 5ജി പുറത്തിറക്കി. മെയ് പാതിയോടെ ആഗോളതലത്തില്‍ വിപണിയിലെത്തിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ വിപണിയിലെത്തിയ പോക്കോയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ്. രാജ്യത്തെ കോവിഡ് സാഹചര്യം കാരണമാണ് കമ്പനി എല്ലാ ലോഞ്ചുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

റെഡ്മി നോട്ട് 10 എസ്, റിയല്‍മീ 8, പോക്കോയുടെ സ്വന്തം പോക്കോ എക്‌സ് 3 എന്നിവ പോലുള്ള മിഡ് റേഞ്ച് ഉപകരണങ്ങളുമായാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോൾ മത്സരിക്കുന്നത്. 90 ഹേര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 700 ടീഇ, 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ വിവിധ പ്രത്യേകതകളാണ്.

Leave A Reply
error: Content is protected !!