കാർഷിക നിയമ​ങ്ങളിൽ ഭേദഗതി വരുത്തും :​ മഹാരാഷ്​ട്ര സർക്കാർ

കാർഷിക നിയമ​ങ്ങളിൽ ഭേദഗതി വരുത്തും :​ മഹാരാഷ്​ട്ര സർക്കാർ

മുംബൈ: കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ പ്രഖ്യാപിച്ച് മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം വെളിപ്പെടുത്തിയത് ​. കേന്ദ്രസർക്കാർ മുന്നോട്ട് വച്ച മൂന്ന്​ നിയമങ്ങളും കർഷകവിരുദ്ധമാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി .

“കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന്​ നിയമങ്ങളും കർഷകവിരുദ്ധമാണ്​. അതിനാൽ മഹാരാഷ്​ട്ര സർക്കാർ കാർഷിക ഭേദഗതി ബിൽ കൊണ്ടുവരും. ഇതിലൂടെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്​ ലക്ഷ്യം:. നിയമസഭയു​ടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ശരത്​ പവാറുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ മന്ത്രിയുടെ പ്രഖ്യാപനം.

പാൻകാർഡ്​ ഉള്ള ആർക്കും കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങാനുള്ള സാധ്യതയാണ്​ കേ​ന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്​. ഇത്​ തട്ടിപ്പുകൾക്ക്​ കാരണമായേക്കാം. 10 വർഷത്തോളം കൃഷി വകുപ്പ്​ ഭരിച്ച്​ പരിചയമുള്ള ശരത്​ പവാറിൻറെ ഉപദേശങ്ങൾ കൂടി സ്വീകരിക്കാനാണ്​ ഭേദഗതി ബിൽ തയാറാക്കുന്നതിന്​ മുമ്പ്​ അദ്ദേഹവുമായി കൂടിക്കാഴ്​ച നടത്തിയതെന്ന്​ മന്ത്രി പറഞ്ഞു .

Leave A Reply
error: Content is protected !!