ലോക്ക്ഡൗൺ ദുരിതം അനുഭവിക്കുന്ന ഫാൻസ് ​ക്ലബ്ബ് അം​ഗങ്ങൾക്ക് ധനസഹായവുമായി നടൻ സൂര്യ

ലോക്ക്ഡൗൺ ദുരിതം അനുഭവിക്കുന്ന ഫാൻസ് ​ക്ലബ്ബ് അം​ഗങ്ങൾക്ക് ധനസഹായവുമായി നടൻ സൂര്യ

കൊറോണ വൈറസ് രണ്ടാം തരംഗം അതി ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലർക്കും ജോലികൾ നഷ്ടമായി വീടുകളിൽ തന്നെ ഇപ്പോൾ കഴിയുകയാണ്. ഈ അവസരത്തിൽ തന്റെ ഫാൻസ് ​ക്ലബ്ബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യ.

ഫാൻസ് ക്ലബ്ബിലെ 250 പേർക്ക് 50000 രൂപ വച്ചാണ് താരം നൽകിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് സൂര്യ പണം അയച്ചു നല്കുകയായിരിന്നു. ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!