പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ ആയി

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ ആയി

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യിൽ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്.

ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ തേടി പൊലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം വാട്സ് ആപ്പിൽ ഇയാൾ സുഹൃത്തുക്കൾക്കക്ക് അയച്ചിരുന്നു. അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വിരിച്ച വലയിൽ വീണു.

Leave A Reply
error: Content is protected !!