പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്

പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്

പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. സംഭവത്തെക്കുറിച്ച് അയൽവാസികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു വീണ്ടും പരിശോധന.

2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. മൂന്ന് മാസം മുമ്പ് കാണാതായ യുവാവിനെ നെന്മാറ നഗരത്തില്‍ നിന്ന് സഹോദരൻ തിരിച്ചറിഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് സ്വന്തം വീട്ടിൽ പത്തുവർഷക്കാലം പെൺകുട്ടിയെ ഒളിപ്പിച്ച് താമസിച്ച് വിവരം യുവാവ് പൊലീസിനോട് പറഞ്ഞത്. നാട്ടുകാരടക്കം വിഷയത്തില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.

Leave A Reply
error: Content is protected !!